College of Teacher Education Vaikom (CTE)
ഒരിക്കലും പിന്മാറാതെ, തീരത്തെ തൊടാൻ നിരന്തരമായി പരിശ്രമിക്കുന്ന ഒന്നാണ് തിര. പ്രതീക്ഷ, പരിശ്രമം ഇതിൻ്റെയെല്ലാം സൂചകമായി തിരയെ നമുക്ക് നോക്കി കാണാൻ കഴിയും. അതിനാൽതന്നെ തിരയെപോലെ നിരന്തരമായ പരിശ്രമത്തിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവർത്തനങ്ങൾ ക്ലബിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ്.മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിശേഷ ദിനങ്ങളിൽ അന്നത്തെ വിഷയത്തിൻെറ സ്വഭാവമനുസരിച്ച് അനുസ്മരണം, ചർച്ചകൾ, പേപ്പർ പ്രെസൻ്റേഷൻ, സംവാദം, മത്സര ഇനങ്ങൾ സംഘടിപ്പിക്കും.